NEWS02/06/2015

മാഗി നൂഡില്‍സിന്റെ വില്‍പ്പന സപ്ലൈകോ നിര്‍ത്തി

ayyo news service

തിരുവനന്തപുരം: കേരളത്തില്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന സപ്ലൈകോ നിര്‍ത്തി വച്ചു. അനുവദനീയമായതിലും കൂടിയ തോതില്‍ രാസവസ്തുക്കളും ലെഡും കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സിവില്‍ സപ്ലൈകോ മന്ത്രി അനൂപ് ജേക്കബാണ് ഉത്തരവിട്ടത്.

മാഗി നൂഡില്‍സിന്റെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിഹാര്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് സപ്ലൈകോയുടെ നടപടി.

ബിഹാറിലെ മുസഫര്‍പൂര്‍ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. താരങ്ങളായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയാണ് നടപടി. മാഗിയുടെ ഉല്‍പാദകരായ നെസ്ലെയ്‌ക്കെതിരെയും നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Views: 1781
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024