NEWS13/05/2018

ജൂനിയര്‍ അധ്യാപക പ്രൊമോഷന്‍ ഉടന്‍ നടപ്പിലാക്കണം

ayyo news service
തിരുവനന്തപുരം: തടഞ്ഞുവെച്ച ജൂനിയര്‍ അധ്യാപക പ്രൊമോഷന്‍ ഉടന്‍ നടപ്പിലാക്കുക, ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി ലയന നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക, 2015-2016 വര്‍ഷത്തില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് തസ്തിക നിര്‍ണയം നടത്തി നിയമനാഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് à´—à´’à´Ÿà´ à´¡ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ്ണ നടന്നു. ധര്‍ണ്ണ വി.എസ്. ശിവകുമാര്‍ à´Žà´‚.എല്‍.à´Ž. ഉദ്ഘാടനം ചെയ്തു.  സംസ്ഥാന പ്രസിഡന്റ് നിസാര്‍ ചേലേരി അദ്ധ്യക്ഷത വഹിച്ചു. 

മുന്‍ സര്‍ക്കാരിന്റെ കാലത്ത് 5 വര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകരെ സീനിയറാക്കി പ്രൊമോഷന്‍ നല്‍കാന്‍ 2016 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ à´ˆ സര്‍ക്കാര്‍ അത് നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ ഹയര്‍ സെക്കന്ററി അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ 3 മാസത്തിനകം പ്രസ്തുത വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നെന്നും ജൂനിയര്‍ അധ്യാപകരെ സീനിയറാക്കി പ്രമോഷന്‍ നല്‍കാനുള്ള യാതൊരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. 
Views: 1703
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024