NEWS12/05/2015

പ്രീതി പട്ടേൽ കാമറോണ്‍ സർക്കാരിൽ തൊഴിൽ മന്ത്രി

ayyo news service

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ എം.പി. പ്രീതി പട്ടേലിനെ തൊഴില്‍കാര്യമന്ത്രിയായി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നിയമിച്ചു. എസക്‌സിലെ വിത്തം മണ്ഡലത്തില്‍നിന്നാണ് 43കാരിയായ പട്ടേല്‍ വിജയിച്ചത്. ഉഗാണ്ടയില്‍നിന്ന് കുടിയേറിയ ഗുജറാത്ത് വംശജരാണ് പ്രീതിയുടെ മാതാപിതാക്കള്‍.

2010ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രീതിയെ 2014 ജൂലായില്‍ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചിരുന്നു.2010ല്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഏഷ്യന്‍ വംശജയായ ആദ്യം എം.പി.യായിരുന്നു അവര്‍. ഇന്‍ഡോ-ബ്രിട്ടീഷ് സൗഹൃദത്തിന്റെ ശക്തയായ വക്താവ് കൂടിയാണ് ലണ്ടനില്‍ ജനിച്ച പട്ടേല്‍. കീല്‍ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറില്‍നടന്ന പതിമൂന്നാമത് 'പ്രവാസിഭാരതീയ ദിവസി'ല്‍ പ്രീതി പങ്കെടുത്തിരുന്നു.

Views: 1763
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024