ARTS26/11/2021

' വഴി തേടുന്ന നാറാപിള്ള' കാല്‍നട നാടകം ശ്രദ്ധേയമായി

Rahim Panavoor
നാടകം നടൻ ജോബി ഉദ്ഘാടനം ചെയ്യുന്നു.അലക്സ്‌ വള്ളികുന്നം,ബൈജു  പൂജപ്പുര ജയൻ തൊഴുവൻകോട് എന്നിവർ സമീപം
തിരുവനന്തപുരം: കര്‍ഷക സമരം ഒരു വര്‍ഷം പിന്നിടുമ്പോള്‍ തിരുവനന്തപുരം à´’à´°à´¿à´Ÿà´‚ തിയേറ്റര്‍'വഴി തേടുന്ന നാറാപിള്ള' കാല്‍ നട നാടകമായി അവതരിപ്പിച്ചു. നടന്‍  ജോബി പാളയം യൂണിവേഴ്‌സിറ്റി ലൈബ്രറി പരിസരത്ത്  നാടകം ഉദ്ഘാടനം ചെയ്തു . സംവിധായകന്‍ ഡോ. അലക്‌സ് വള്ളികുന്നം കാല്‍നട നാടകത്തെക്കുറിച്ച് സംസാരിച്ചു. അഭിനേതാവ് ബൈജു പൂജപ്പുര,  ജയന്‍ തൊഴുവന്‍കോട്, റഹിം  പനവൂര്‍  എന്നിവരും    സംബന്ധിച്ചു.കര്‍ഷക  സമരത്തില്‍  പങ്കെടുക്കാനായി  വഴി അന്വേഷിച്ച് നാറാപിള്ള നടക്കുന്നതാണ് നാടകം.
   
രക്തസാക്ഷിമണ്ഡപത്തില്‍ അഭിവാദ്യമര്‍പ്പിച്ച് പാളയം മാര്‍ക്കറ്റ്, സാഫല്യം കോംപ്ലക്‌സ് പരിസരം, à´Žà´‚. ജി. റോഡ്  എന്നിവിടങ്ങളിലൂടെ നടന്ന്  യാത്രക്കാര്‍,ബസ്സ് ജീവനക്കാര്‍ , സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍, സെക്രട്ടേറിയറ്റ്  പരിസരത്തു സമരം നടത്തുന്നവര്‍, തുടങ്ങിയവരുടെയൊക്കെ ശ്രദ്ധയും അഭിവാദ്യവും സ്വീകരിച്ച് കോരിച്ചൊരിയുന്ന മഴയത്ത് നഗ്‌നപാദനായി വഴി തേടി അലയുന്ന നാറാപിള്ളയുടെ നിസ്സഹായാവസ്ഥ അപൂര്‍വ നാടകാനുഭവമായി. പ്രസ് ക്ലബ് പരിസരത്ത്  കാല്‍  നട നാടകം  സമാപിച്ചു.
Views: 1045
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024