NEWS20/04/2016

തര്ക്കം മൂത്തു കടക്കാരനെ പോലിസ് വെടിവയ്ച്ചു കൊന്നു

ayyo news service
കയ്‌റോ: ചായക്കാശിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പോലീസുകാരന്‍ കടക്കാരനെ വെടിവച്ചു കൊന്നു. വെടിവയ്പ്പില്‍ രണ്ടു പേര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഈജിപ്തിലെ  കയ്‌റോയില്‍ റെഹാബിലാണ് സംഭവം.

ചായക്കാശിനെ ചൊല്ലി മൂന്നു പോലീസുകാരും കടക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ പോലീസുകാരില്‍ ഒരാള്‍ തോക്കെടുക്കുകയും കടക്കാരനുനേരെ വെടിയുതിര്‍ക്കുകയും ആയിരുന്നെന്ന് ന്യൂ കയ്‌റോയിലെ ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സംഭവത്തില്‍ രോക്ഷാകുലരായ പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി നിരവധി പോലീസ് വാഹനങ്ങള്‍ തല്ലിതകര്‍ത്തു.
Views: 1876
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024