NEWS22/03/2016

രാജസേനൻ ബി.ജെ.പി സ്ഥാനാര്‍ഥി

ayyo news service
തിരുവനന്തപുരം: സംവിധായകന്‍ രാജസേനനും നടന്‍ കൊല്ലം തുളസിയും ബി.ജെ.പി സ്ഥാനാര്‍ഥികളാകും. രാജസേനന്‍ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയിലുമാണ് മത്സരിക്കുന്നത്. 

ബി.ജെ.പി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് കരമന ജയന്‍ പുഞ്ചക്കരി സുരേന്ദ്രനും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നാണ് ഇരുവരും മത്സരിക്കുന്നത്.  സുരേഷ് ഗോപിയും മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തും മത്സരിക്കുമെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

23 ന് നടക്കുന്ന ബി.ജെ.പിയുടെ സംസ്ഥാന ഇലക്ഷന്‍ സമിതി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. 25 ന് നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അന്തിമ സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കും.


Views: 1689
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024