NEWS15/11/2015

വർണാഭം ഈ ശിശുദിന ഘോഷയാത്ര

ayyo news service
തിരുവനന്തപുരം:ജില്ലയിലെ  50 ൽ പരം സ്ക്കൂളിലെ വിദ്യാർഥികൾ ഒത്തുകൂടിയ ശിശുദിന ഘോഷയാത്ര നഗരത്തിനു വര്ണക്കാഴ്ച സമ്മാനിച്ചു.

സ്വതന്ത്ര ഭാരതത്തിന്റെ മതേതരത്വം പ്രചരിപ്പിക്കുന്ന വേഷവിധാനങ്ങൾ അണിഞ്ഞ അവർ "നവ മാധ്യമങ്ങളൊരുക്കും കെണിയിൽ വീഴനല്ലീ ബാല്യം" എന്ന പ്ലക്കാർഡുമേന്തിയാണ്  ഘോഷയാത്രയിൽ അണിനിരന്നത്.  ഗാന്ധിജി-നെഹ്‌റു എന്നിവര്കൊപ്പം  അബ്ദുൽ കലാമിന്റെ പ്രഛന്നവേഷം  ഘോഷയാത്രയെ കൂടുതൽ ആകര്ഷകമാക്കി. റോളർസ്കേടിംഗ്,ബാന്റ്മേളം,ചെണ്ടമേളം,ഒപ്പന,കോൽക്കളി എന്നീ കലാരൂപങ്ങളും കുട്ടികൾ അവതരിപ്പിച്ചു.

എസ് à´Žà´‚ വി സ്കൂളിലെ  പൊതു സമ്മേളന വേദിയിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.  മുഖ്യമന്ത്രിയുടെ സാന്ന്യദ്ധിത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി പാറശാല കെടാവിളാകം ഗവണ്‍മെന്റ് എൽ പി എസ്സിലെ എസ് സച്ചു ഉദ്ഘാടനം ചെയ്തു.  കുട്ടികളുടെ പ്രസിഡന്റ്‌ ചിറയിൻകീഴ്‌  പാലവിള ഗവണ്‍മെന്റ് എൽ പി എസ്സിലെ  à´¶à´¿à´µ രഞ്ജിനി അധ്യക്ഷത വഹിച്ചു.   മുഖ്യമന്തി ഉമ്മൻ‌ചാണ്ടി ശിശു ദിന സന്ദേശ പോസ്റ്റർ പ്രകാശനം ചെയ്തു.  

ലോക ശിശുദിനത്തിന്റെ ഭാഗമായി സംസ്ഥാന ബാലവകാശ കമ്മിഷൻ തയ്യാറാക്കിയ 'ചൈൽഡ്‌ റൈറ്റ് എക്സ്പ്രസ്സ്‌' പ്രചാരണ ലോ ഫ്ലോർ ബസ്സിന്റെ ഉദ്ഘാടനവും ഫ്ലാഗോഫും മന്ത്രി à´Žà´‚ കെ മുനീര് നിർവഹിച്ചു.  എക്സ്പ്രസ്സ്‌ നവംബര് 27 നു കാസര്കോട് യാത്ര അവസാനിപ്പിക്കും.  

അപർണ പ്രഭാകര്(à´—à´µ.ജി എച്ച് എസ് എസ് കോട്ടൻഹിൽ)മുഖ്യ പ്രാഭാഷണം നടത്തി.ഡോണ പി ജെ(ലൂര്ദ് പുരം സെന്റ്‌ ഹെലൻസ്‌)ആത്മന ജെ(പൂജപ്പുര സെന്റ്‌ മാരീസ്)യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.  പ്രസിഡന്റ്‌ ശിവരഞ്ജിനി ശിസഹുദിന സന്ദേശം ചൊല്ലിക്കൊടുത്തു.ബാലവകാശ കമ്മിഷൻ അധ്യക്ഷ ശോഭ കോശി,സാമൂഹ്യ നീതി വകുപ്പ്  സെക്രട്ടറി à´Ž ഷാജഹാൻ,കൌണ്‍സിലർ ജയലക്ഷ്മി എന്നിവര് സംബന്ധിച്ചു.

ഘോഷയാത്രയിൽ മികവു തെളിയിച്ചതിനുള്ള ഒന്നാം സ്ഥാനം വെള്ളായണി ലിറ്റിൽ ഫ്ലവർ സ്കൂൾ നേടി.
Views: 2919
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024