NEWS20/06/2015

വായനോത്സവ സംസ്ഥാനതല ഉദ്ഘാടനം

ayyo news service

തിരുവനന്തപുരം: പി.എന്‍.പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വായനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്  രാവിലെ സെനറ്റ്ഹാളില്‍ പി.ജെ.കുര്യന്‍ à´Žà´‚.പി.  ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷനായ ചടങ്ങില്‍, നടന്‍ മമ്മൂട്ടി വായനാദിനസന്ദേശം നല്കി. പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഭാവര്‍മ്മ പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തി.ഐ.&പി.ആര്‍.ഡി. ഡയറക്ടര്‍ മിനി ആന്റണി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ അധ്യാപകരെ ആദരിച്ചു. ഐ.à´Ÿà´¿.വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ ഇസാക്ഷരതാ സന്ദേശം നല്കി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി à´Ž.പി.à´Žà´‚.മുഹമ്മദ് ഹനീഷ് ഗുരുവന്ദനം നടത്തി.  എൻ. ബാലഗോപാൽ,വി.മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജൂണ്‍ 25 വരെ നീണ്ടുനില്‍ക്കുന്ന വായനാവാരത്തിന്റെ സന്ദേശം യുവജനനൈപുണി വികസനവും വിജ്ഞാന സമൂഹവും എന്നതാണ്.

ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ്, ഐ.à´Ÿà´¿., വിദ്യാഭ്യാസം, പഞ്ചായത്ത് വകുപ്പുകളും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 à´µà´¿à´µà´¿à´§ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

Views: 1808
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024