NEWS25/10/2019

ജില്ലാ ശാസ്ത്രമേള തുടങ്ങി

ayyo news service
അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.റ്റി. വീണ ഉദ്ഘാടനംചെയ്യുന്നു.
നെയ്യാറ്റിന്‍കര: മൂന്നു ദിവസം (23, 24, 25) നീണ്ടുനില്‍ക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്രമേള നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് à´¡à´¿.റ്റി. വീണ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ക്രിസ്റ്റീഭായ്, ഹെഡ്മാസ്റ്റര്‍ സുനില്‍ പ്രഭാനന്ദലാല്‍, പി.à´Ÿà´¿.à´Ž. പ്രസിഡന്റ് പി.എസ്. രവികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ്കുമാര്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ആര്‍. വിദ്യാവിനോദ് നന്ദിയും പറഞ്ഞു.ഇന്ന് പ്രവൃത്തി പരിചയം ഓണ്‍ ദി സ്‌പോട്ട് മത്സരങ്ങളും ഗണിതം, ഐ.à´Ÿà´¿, എച്ച്.എസ്. വിഭാഗം മത്സരങ്ങളുമാണ് നടന്നത്.  24 ന് പ്രവൃത്തിപരിചയ എക്‌സിബിഷന്‍ മത്സരവും ശാസ്ത്രമേളയും സാമൂഹ്യശാസ്ത്രമേളയും, ഐ.à´Ÿà´¿. എച്ച്.എസ്.എസ്. വിഭാഗം മത്സരങ്ങളും, വൊക്കേഷണല്‍ എക്‌സ്‌പോയും 25-ാം തീയതി വൊക്കേഷണല്‍ എക്‌സ്‌പോയുടെ തുടര്‍ച്ചയും കരിയര്‍ സെമിനാറും, സമ്മാന വിതരണവും നടക്കും.  സമാപന ദിവസം ഉച്ചയ്ക്ക് 2 മണിക്ക് കെ. ആന്‍സലന്‍ à´Žà´‚.എല്‍.à´Ž സമ്മാന വിതരണം നിര്‍വഹിക്കും.  4500 ല്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.                        
Views: 1445
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024