NEWS28/01/2018

അറബി ഭാഷാ പഠനം ജനകീയമാക്കണം: കെ.മുരളീധരന്‍

ayyo news service
തിരുവനന്തപുരം: വിദേശങ്ങളില്‍ ഏറെ തൊഴില്‍സാധ്യതയുള്ള അറബി ഭാഷാ പഠനം ജനകീയമാക്കണമെന്ന്  കെ.മുരളീധരന്‍ à´Žà´‚.എല്‍.à´Ž. പറഞ്ഞു. അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.à´Ž.റ്റി.എഫ്)  തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പ്രൈമറിതലം മുതല്‍ സര്‍വകലാശാല വരെ വ്യവസ്ഥാപിതമായി അറബി പഠനം നടക്കുന്ന കേരള സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന പാലോളി കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പിലാക്കുന്നത് ഇനിയും വൈകിപ്പിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. യാത്രയയപ്പ് സമ്മേളനം കെ.à´Ž.റ്റി.എഫ്.  മുന്‍ സംസ്ഥാന ട്രഷറര്‍ സലീം ഫാറൂഖിയും പ്രതിനിധി സമ്മേളനം കെ.à´Ž.റ്റി.എഫ്. സംസ്ഥാന സെക്രട്ടറി സലീം കൊല്ലവും നിര്‍വഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ à´Ÿà´¿.വി. രമണി, ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹഖീം, അണ്ടൂര്‍ക്കോണം തുടങ്ങിയവർ  സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
Views: 2110
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024