NEWS23/05/2015

കമുകറ അവാർഡ്‌ ലീലാമണി ദേവരാജൻ ഏറ്റുവാങ്ങി

ayyo news service
തിരുവനന്തപുരം:പത്തൊൻപതാമത് കമുകറ അവാർഡ്‌  മണ്മറഞ്ഞ സംഗീതജ്ഞൻ ജി ദേവരാജന്റെ പത്നി ലീലാമണി ദേവരാജൻ ഏറ്റുവാങ്ങി.

അനശ്വര ഗായകൻ കമുകറ പുരുഷോത്തമന്റെ പേരിലുള്ള à´ˆ അവാർഡ്‌ മരണാന്തര ബഹുമതി ആയിട്ടാണ് ജി ദേവരാജന് സമ്മാനിച്ചത്‌.  വിശിഷ്ട അതിഥി à´“ എൻ വി കുറുപ്പിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യാതിഥി ഉർവശി  ശാരദയാണ് അവാർഡ്‌ സമ്മാനിച്ചത്‌.

 à´…ര്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പ്പവും പ്രശസ്തിപത്രവും കാൽ ലക്ഷം രൂപയും അടങ്ങുന്നതാണ് അവാര്ഡ്.

എന്പത്തിനാലിന്റെ നിറവിൽ നില്ക്കുന്ന ഓ എൻ വി കുറുപ്പിനെ ചടങ്ങിൽ ആദരിച്ചു. ശാരദ ഓ എൻ വിയെ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി.

കമുകറ   ഫൌണ്ടേഷൻ പ്രസിഡന്റ്‌ രാജീവൻ അധ്യക്ഷനായ ചടങ്ങിൽ എസ്‌ ബി à´Ÿà´¿  à´Žà´‚ à´Ÿà´¿ ജീവൻ ദാസ് നാരായണ്‍,ബേബി മാത്യു സോമതീരം,കമുകറ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി പി വി ശിവൻ,പ്രൊഫ.  ശ്രീലേഖ  എന്നിവര് സംസാരിച്ചു.

തുടർന്ന്  ചലച്ചിത്ര പിന്നണിഗായകർ അണിനിരന്ന അരികിൽ നീ ഉണ്ടായിരുന്നുവെങ്കിൽ എന്ന കമുകറ-ദേവരാജൻ   ഗാനമേളയും അരങ്ങേറി.
Views: 1879
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024