NEWS20/05/2017

കമുകറ പുരസ്കാരത്തിന്റെ ക്രെഡിറ്റ് ആകാശവാണിക്ക്: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

ayyo news service
ശ്രീകുമാരൻ തമ്പി, സുഗതകുമാരി, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
തിരുവനന്തപുരം: സ്വരജ്ഞാനമുള്ള കർണാടക സംഗീതജ്ഞനായ കമുകറയെക്കൊണ്ട് 250 പാട്ടുകൾ പാടിക്കാൻ കഴിഞ്ഞു എന്നത്  à´Žà´¨àµà´±àµ† ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യ മാണ്. അതിന്റെ എല്ലാ ക്രെഡിറ്റും ആകാശവാണിക്കാണ്. à´ˆ സ്ഥാപനം ഉള്ളതുകൊണ്ടാണ് ഞാൻ ഞാനായതും കാമുകറയെക്കൊണ്ടു പാടിക്കാൻ  à´¸à´¾à´§à´¿à´šàµà´šà´¤àµà´‚. അതിനു സ്ഥാപനത്തോട് കടപ്പാട് അറിയിക്കുന്നു എന്ന് ഇരുപത്തതൊന്നാമത് കമുകറ അവാർഡ് സുഗതകുമാരിയിൽ നിന്ന് സ്വീകരിച്ച് സംഗീതജ്ഞൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് പറഞ്ഞു   à´­à´Ÿàµà´Ÿà´¤à´¿à´°à´¿ രൂപകല്പന ചെയ്ത ശില്പവും കാൽലക്ഷംരൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ à´ˆ പുരസ്കാരം.  

ഞാനേറ്റവും ഇഷ്ട്ടപ്പെടുന്ന പാട്ട് കമുകറയുടെ ഏകാന്തതയുടെ അപാരതീരമാണ്. à´† വാക്കുകളുടെ അർഥം എനിക്കറിയാം. ഏകാന്തത എന്നും അനുഭവിച്ച ആളാണ് ഞാൻ.  à´Žà´™àµà´•ിലും ആർക്കും വേണ്ടാത്തവരെ ചേർത്തുപിടിക്കാൻ കവികൾക്ക് കഴിയും എന്നും ഉദ്ഘാടന പ്രസംഗത്തിൽ സുഗതകുമാരി പറഞ്ഞു.

മലയാള സിനിമയുടെ ആദ്യ ഭാവഗായകനാണ് കമുകറ. ശാസ്ത്രീയസംഗീതം, പ്രണയഗാനം  , നാടൻ പാട്ടുകൾ എന്നിവ പാടാൻ കഴിയുമെന്ന് കമുകറ തെളിയിച്ചിട്ടുണ്ട് എന്ന് അനുസ്മരണ പ്രഭാഷണത്തിൽ ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു. കമുകറ പുരുഷോത്തമനോടൊപ്പം ഗാനമേളകളിൽ പ്രവർത്തിച്ചിരുന്ന സംഗീതജ്ഞരായ അക്കോർഡിയൻ വേണു, ജോയ് തോട്ടം ( ഹാർമോണിയം), ജെറാൾഡ് (വയലിൻ) എന്നിവരെ ചടങ്ങിൽ ആദരിച്ചു. 
അക്കോർഡിയൻ വേണു à´ªàµà´°à´¸àµà´•ാരം സ്വീകരിക്കുന്നു.
ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് ഒഎൻവി അധ്യക്ഷം വഹിച്ച ചടങ്ങിൽ, ബേബി മാത്യു ആശംസയർപ്പിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി പി വി ശിവൻ സ്വാഗതവും, രക്ഷാധികാരി ചന്ദ്രസേനൻ നായർ നന്ദിയും പറഞ്ഞു.  à´šà´Ÿà´™àµà´™à´¿à´¨àµ† തുടർന്ന് പ്രശസ്ത ഗായകർ അണിനിരന്ന ഓർമപ്പുവ് സംഗീത നിശ അരങ്ങേറി. 
Views: 1958
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024