NEWS17/05/2015

മദനിയെ നാളെ കേരളത്തിൽ എത്തിക്കും

ayyo news service

ബെംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കനത്ത സുരക്ഷയോടെ തിങ്കളാഴ്ച നാട്ടിലെത്തിക്കും.

12.10 ന്  എയര്‍ ഏഷ്യയുടെ എ.കെ. 1125 വിമാനത്തിലാണ് യാത്ര. ബംഗലൂരു പോലീസും ഒപ്പമുണ്ടാകും. ഒരു മണിയോടെ വിമാനം നെടുമ്പാശേരിയില്‍ എത്തും.  ബെംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് നാട്ടിലേക്കുപോകാന്‍ അനുമതി ലഭിക്കുന്നത്. ബെംഗളൂരു സഹായ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിനു അഞ്ചു ദിവസം നാട്ടില്‍ തങ്ങാനുള്ള അനുമതിയാണ്  ലഭിച്ചത്.    വെള്ളിയാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും.


നാളെ രാവിലെ ഒമ്പതു മണിയോടെ ആസ്പത്രിയില്‍നിന്ന് അദ്ദേഹം വിമാനത്താവളത്തിലേക്ക് പോകും.  മൈനാഗപള്ളിയിലെ കുടുംബവീട്ടില്‍ മാതാപിതാക്കളെ കണ്ടശേഷമാകും മദനി അന്‍വാര്‍ശേരിയിലേക്ക് പോവുക. ആദ്യം മകളുടെ വിവാഹത്തിനും ഇപ്പോള്‍ മാതാപിതാക്കളെ കാണാനുമാണ് അദ്ദേഹത്തിന് കോടതി അനുമതി നല്‍കിയത്.



Views: 2004
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024