CINEMA01/02/2022

സസ്‌പെന്‍സുകള്‍ കോര്‍ത്തിണക്കിയ മുഹൂര്‍ത്തങ്ങളുമായി 'സ്റ്റേറ്റ് ബസ്' ടീസര്‍ എത്തി

Sumeran PR
പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന സ്റ്റേറ്റ് ബസിന്റെ ടീസര്‍ പുറത്തുവിട്ടു. മലയാളികളുടെ പ്രിയപ്പെട്ട യുവനടന്‍ ആസിഫ് അലിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സ്റ്റേറ്റ് ബസിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒട്ടേറെ രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ നേടിയ യുവസംവിധായകനും നാടകപ്രവര്‍ത്തകനുമായ ചന്ദ്രന്‍ നരീക്കോടിന്റെ പുതിയ ചിത്രമാണ് 'സ്റ്റേറ്റ് ബസ്'.കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ സന്തോഷ് കീഴാറ്റൂരും വിജിലേഷുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. സ്റ്റുഡിയോ സി സിനമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ 'പാതി'എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്.
Views: 841
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024