CINEMA07/11/2016

പുലിമുരുകന്‍ 100 കോടി നിറവിൽ

ayyo news service
തിരുവനന്തപുരം:മോഹന്‍ലാല്‍ നായകനായ  പുലിമുരുകന്‍ 100 കോടി ക്‌ളബിലെത്തി. മലയാളത്തില്‍ 100 കോടിരൂപ കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമാണ് വൈശാഖ് സംവിധാനംചെയ്ത പുലിമുരുകന്‍. നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ഗ്രോസ് കളക്ഷനാണ് ഇത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം ഒരു മാസം കൊണ്ടാണ് 100 കോടി കളക്ഷന്‍ നേടിയത്. ഒക്ടോബര്‍ 7 നാണ് പുലിമുരുകന്‍ റിലീസ് ചെയ്തത്.   കമലിനീ മുഖര്‍ജിയാണ് നായിക.  സിദ്ദിഖ്, ലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കേരളത്തിൽ നിന്ന് മാത്രം77 കോടി രൂപ നേടിയിരുന്നു.

കൂടാതെ  യുഎഇ ,ബഹ്‌റൈന്‍, കുവൈറ്റ്  എന്നിവിടങ്ങളിൽ നിന്ന് 11 കോടിയിലധികവും ഓവര്‍സീസ് , സാറ്റലെറ്റ് റീമേക്ക് എന്നവയില്‍ നിന്ന്  15 കോടിയും നേടിയ ചിത്രം അമേരിക്ക, യൂറോപ്പ്, എന്നിവിടങ്ങളില്‍ നിന്നും മികച്ച കളക്ഷനാണ് നേടുന്നത് .




Views: 1953
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024