ARTS22/02/2018

പന്തളം ബാലന്‍ ഈണം പകർന്ന 'ഓര്‍മ്മപ്പൂക്കള്‍' പ്രകാശനം ചെയ്തു

ayyo news service
ഓര്‍മ്മപ്പൂക്കള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാലോട് രവിയ്ക്ക്  à´¸à´¿à´¡à´¿ à´¨à´²àµâ€à´•à´¿ പ്രകാശനം ചെയ്യുന്നു. ഇവർക്ക് മധ്യത്തില്‍ à´ªà´¨àµà´¤à´³à´‚ ബാലന്‍
നവാഗതരായ ഗാനരചയിതാക്കളേയും ഗായകരേയും ഉള്‍പ്പെടുത്തി സിനിമാ പിന്നണി ഗായകന്‍ പന്തളം ബാലന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഓര്‍മ്മപ്പൂക്കള്‍ എന്ന സംഗീത വീഡിയോ ആല്‍ബം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസ' മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയ്ക്ക് സിഡി നല്‍കി പ്രകാശനം നിര്‍വഹിച്ചു. മുന്‍ മേയര്‍ അഡ്വ. കെ.ചന്ദ്രിക, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ആര്യനാട് എച്ച്.രാജു, ആര്‍.എല്‍.വി രാമകൃഷ്ണന്‍, കരമന ജയന്‍, സബീര്‍ തിരുമല, ഷാബു, ദീപാ സോമന്‍ ദേവീകൃപ തുടങ്ങിയവര്‍ സംസാരിച്ചു. 

ആര്യനാട് എച്ച്. രാജു ആര്‍.എല്‍.വി രാമകൃഷ്ണന്‍, തണ്ടര്‍ ബേര്‍ഡ്‌സ് വേണു, മനോജ് മാവേലിക്കര, പൊന്‍കുന്നം ജോസ്, സുനീഷ്, ശ്രീകുമാര്‍, ഗോപന്‍ ശാസ്തമംഗലം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മണികണ്ഠന്‍ പള്ളിക്കല്‍, ബിജു നമ്പൂതിരി ഭൂതക്കുളം, ദീപാ സോമന്‍ ദേവീകൃപ, ഷാഹിദാ ബഷീര്‍, സുബീസ് പടനിലം എന്നിവരാണ് ഗാനങ്ങള്‍ രചിച്ചത്. പന്തളം ബാലന്‍, അഖില്‍ ബാലന്‍, രാധികാ നാരായണന്‍, ശ്രീലക്ഷ്മി നാരായണന്‍, രമാ ബാബു, അപര്‍ണാ സുരേഷ്, പവിത്രാ മേനോന്‍, പ്രസീദാ നായര്‍, കാവ്യ എം.രാജ്, റീവ, അക്ഷയ് നാഥ്, ബ്രിട്ടോ പെരേപ്പാടന്‍ എന്നിവരാണ് ഗായകര്‍. റിക്കോര്‍ഡിംഗ് : സുനീഷ് ബെണ്‍സണ്‍ സ്റ്റുഡിയോ. വീഡിയോ സംവിധാനം :ജോയ് വഴയില. പി ആര്‍ ഒ :റഹിം പനവൂര്‍

അകന്ന് അകന്ന് അകലെ എന്ന ആല്‍ബത്തിനു ശേഷം മയൂരം ക്രിയേഷന്‍സിന്റെ ബാനറില്‍ പന്തളം ബാലന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് അവതരിപ്പിക്കുന്ന  ആല്‍ബമാണ് ഓര്‍മ്മപ്പൂക്കള്‍. 

പ്രണയം, വിരഹം എന്നിവ പ്രമേയമാക്കി ഗൃഹാതുരത്വം ഉണര്‍ത്തുന്ന രീതിയിലവതരിപ്പിക്കുന്ന à´ˆ ആല്‍ബം യൂ ട്യൂബിലും റിലീസ് ചെയ്യുന്നുണ്ട്. 

Views: 2102
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024