കോവിഡ് ഭീതി എത്രമേല്‍ ആണെന്നതിന് തെളിവാണ് ഇ ചിത്രം. സിനിമയും ആള്‍കൂട്ടവും വാഹനതിരക്കും കച്ചവടവും പൊടിപൊടിച്ചിരുന്ന തിരുവനന്തപുരത്തെ തമ്പാനൂര്‍ ശ്രീകുമാര്‍ തീയറ്റര്‍ കൊമ്പ്ലെക്സ് പരിസരം ഇന്ന്. ലോക്ക്ഡൌണിനു മുന്‍പ് ഇവിടെ സ്വകാര്യ കെ എസ് ആര്‍ ടി സി ബസുകളില്‍ കയറാന്‍ ആള്‍കൂട്ടത്തിന്റെ ഇടിയായിരുനു. ഇന്നിപ്പോള്‍ ബസ് ഓടുന്നുണ്ടെങ്കിലും കയറാന്‍ ആളില്ല. അതുകൊണ്ട് ബസിനിവിടെ സ്റ്റോപ്പുമില്ല. വീണ്ടും ഇവിടം സജീവമാകണമെങ്കില്‍ സിനിമ ഓടിതുടങ്ങണം. ആര്‍പ്പുവിളികള്‍ ഉയരണം.