NEWS30/04/2016

വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ച പ്രതി പിടിയില്‍

ayyo news service
തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ച പ്രതി പിടിയില്‍. വെള്ളറട സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി സാംകുട്ടിയാണ് അടൂരില്‍ പോലീസ് പിടിയിലായത്. ഭൂമിയുടെ പോക്കുവരവ് നടപടികള്‍ ചെയ്യാത്തതിലുള്ള അമര്‍ഷമാണ് സാംകുട്ടിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഓഫീസിലെ ഫയലുകള്‍ നശിക്കുകയും വില്ലേജ് ഓഫീസര്‍ ഉള്‍പ്പടെ 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11നായിരുന്നു സംഭവം.

വില്ലേജ് ഓഫീസര്‍ ഇരുന്ന മേശയ്ക്കു സമീപം പെട്രോളും മണ്ണെണ്ണയും അടങ്ങിയ പൊതി കൊണ്ടുവച്ചശേഷം കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ചു ഇയാള്‍ കത്തിക്കുകയായിരുന്നു. ഉടന്‍ ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഇയാള്‍ വില്ലേജ് ഓഫീസിന്റെ കതക് അടച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.  പ്രതി ഉപയോഗിച്ചതെന്നു കരുതുന്ന തൊപ്പിയും ബാഗിന്റെ അവശിഷ്ടവും വില്ലേജ് ഓഫീസിനു 100 മീറ്റര്‍ അകലെനിന്നു പോലീസ് കണ്ടെത്തിയിരുന്നു.
Views: 1526
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024