NEWS04/05/2015

പഞ്ചാബില്‍ ഓടുന്ന ബസില്‍ വീണ്ടും പീഡനം

ayyo news service

ചണ്ഢീഗഡ്: പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെ ഇന്നലെ വീണ്ടും സമാനമായ സംഭവം . പാട്യാലക്കടുത്ത് ഖന്ന ഗ്രാമത്തില്‍ ഓടുന്ന ബസില്‍ 30കാരി പീഡനത്തിന് ഇരയായി. െ്രെഡവറും കണ്ടക്ടറും ഉള്‍പ്പെടെ മുന്ന് പേര്‍ക്കെതിരെ കേസെടുത്തു.  പീഡിപ്പിച്ച ആള്‍ ഒളിവിലാണ്. വൈകിട്ടായിരുന്നു സംഭവം.

സിര്‍ഹിന്ദില്‍ നിന്ന് ബസില്‍ കയറിയ യുവതിയെ യാത്രക്കാരന്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. യുവതിയുടെ സീറ്റിന് തൊട്ടു പുറകിലിരുന്ന ഇയാള്‍ ശരീര ഭാഗത്ത് സ്പര്‍ശിക്കുകയും അശ്ലീലവാക്കുകള്‍ ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. യുവതി കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.  തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് തിരച്ചില്‍ നടത്തുന്നതിന് ഇടയില്‍ പീഡനം നടത്തിയ യാത്രക്കാരനെ ബസ് വേഗം കുറച്ച് രക്ഷപ്പെടാന്‍ െ്രെഡവര്‍ അനുവദിച്ചു.  പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.

Views: 1417
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024