NEWS26/01/2016

67ാമത് റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാതിഥി;കനത്ത സുരക്ഷ

ayyo news service
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൊവ്വാഴ്ച നടക്കുന്ന 67ാമത് റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് മുഖ്യാതിഥിയാവും. പഠാന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിനുനേരേ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഇക്കുറി റിപ്പബ്ലിക് ദിനാഘോഷം.

രാജ്യത്തിന്റെ സൈനികശേഷിയും സാംസ്‌കാരികവൈവിധ്യവും ലോകത്തിനുമുന്നിൽ തുറന്നുകാട്ടുന്ന പരേഡിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിക്കും.  അണിചേരും. ആദ്യമായി ഫ്രാന്‍സിന്റെ സൈനിക സംഘവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും.   ആദ്യമായാണ് വിദേശസൈന്യം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്.

കരസേനയുടെ ഡല്‍ഹി എരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ രാജന്‍ രവീന്ദ്രന്‍ പരേഡ് നയിക്കും. 26 വര്‍ഷത്തിനുശേഷം കരസേനയുടെ ശ്വാനസംഘം ഇത്തവണ പരേഡില്‍ പങ്കെടുക്കും.


Views: 1725
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024