NEWS18/09/2015

ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ല

ayyo news service
ന്യൂഡല്‍ഹി:ആക്രമണകാരികളായ തെരുവു നായകളെ കൊല്ലാമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അപകടകാരികളായ തെരുവു നായകളെ കൊല്ലാമെന്ന 2006 ലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഏറെ വൈകിയാണ് സ്റ്റേയ്ക്കായി സമീപിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കുട്ടികളടക്കം നിരന്തരം തെരുവു നായകളുടെ ആക്രമണത്തിന് ഇരയാകുന്ന ദുരവസ്ഥയാണുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.  തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കേരളം കോടതിയില്‍ നല്‍കി. സമാനമായ കേസുകള്‍ക്കൊപ്പം ഈ കേസും പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

   

Views: 1687
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024