NEWS25/06/2015

കേരളത്തിലെ ജയിലുകളില്‍ ഇ-സാക്ഷരത നടപ്പിലാക്കും:രമേശ് ചെന്നിത്തല

ayyo news service
തിരുവനന്തപുരം:കേരളത്തിലെ എല്ലാ ജയിലുകളിലും അടുത്ത ഒരുവര്‍ഷത്തിനകം സമ്പൂര്‍ണ ഇസാക്ഷരത നടപ്പിലാക്കുമെന്നും . ഇതിനായി ജയില്‍വകുപ്പ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു . പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജയിലിലെ വായനാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജയിലിലെ അന്തേവാസികളുടെ പൗരാവകാശവും മനുഷ്യാവകാശവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പത്ത് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചവരെ മോചിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെങ്കിലും ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനാല്‍ സാധ്യമാകുന്നില്ല. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേകം പെറ്റീഷന്‍ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രിസണ്‍സ് ഐ.ജി. എച്ച്. ഗോപകുമാര്‍ വായനാദിനപ്രതിജ്ഞ തടവുകാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി ചൊല്ലിക്കൊടുത്തു. മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ലോക്‌നാഥ് ബെഹ്‌റ, ദക്ഷിണ മേഖല ഡി.ഐ.ജി. ബി.പ്രദീപ്, സെന്‍ട്രല്‍ പ്രിസണ്‍ സൂപ്രണ്ട് സാം തങ്കയ്യന്‍, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ.എ.കുമാരന്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.

Views: 1447
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024