NEWS14/06/2019

കുട്ടികളെ ഉയരങ്ങളിൽ എത്തിക്കേണ്ട ചുമതല സമൂഹത്തിന്റേത്: തൊഴിൽ മന്ത്രി

ayyo news service
തിരുവനന്തപുരം: നാടിന്റെ നിലനില്‍പ്പും പുരോഗതിയും നിര്‍ണയിക്കുന്ന തൊഴിലാളികളുടെ  മക്കള്‍ക്ക്  ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ)വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയവരെ അഭിനന്ദിക്കുന്നതിനായി നടത്തിയ വിജയോത്സവം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോ കുട്ടികളും വ്യത്യസ്തമായ കഴിവുകളും അഭിരുചികളും ഉള്ളവരാണ് . അഭിരുചിക്കനുസരിച്ചുള്ള പഠനമേഖല തെരഞ്ഞെടുക്കുകയും കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്താല്‍ ജീവിതത്തില്‍  വിജയം കൈവരിക്കാന്‍ കഴിയുമെന്ന് മന്ത്രി ഓർമിപ്പിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് ചെയര്‍മാന്‍ വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ കെ.സഞ്ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ മാനസികാരോഗ്യം, വ്യക്തിത്വ വികസനം, വിദ്യാര്‍ത്ഥികളും സാമൂഹ്യ നവമാദ്ധ്യമങ്ങളും എന്നീ വിഷയങ്ങളില്‍ സെമിനാർ നടന്നു.
Views: 1353
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024