NEWS18/09/2017

വേങ്ങര: എ. ശിവദാസന്‍ ശിവസേന സ്ഥാനാര്‍ത്ഥി; ന്യൂനപക്ഷ പ്രീണനം തുറന്നുകാട്ടും

ayyo news service
തിരുവനന്തപുര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍    തിരുവനന്തപുരത്ത് ചേര്‍ന്ന ശിവസേന ഉന്നതാധികാരസമിതിയോഗം തീരുമാനിച്ചു. യോഗത്തില്‍ ശിവസേന കേരള രാജ്യപ്രമുഖ് എം.എസ് ഭുവനചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഹൈക്കോടതി അഭിഭാഷകനായ എ. ശിവദാസന്‍ ആണ് വേങ്ങരയില്‍ അമ്പും വില്ലും ചിഹ്നത്തില്‍  മത്സരിക്കുക. കേരളത്തിലെ ഇടതു വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന ബി.ജെ.പിയുടെ ന്യൂനപക്ഷ പ്രീണനം തെരഞ്ഞെരടുപ്പില്‍ തുറന്നുകാട്ടുമെന്ന് ഭുവനചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ മോപ്പഡും, ഓട്ടോറിക്ഷയും, ടാക്‌സിയും മറ്റ് വാഹനങ്ങളും ഓടിച്ച് ഉപജീവനം നടത്തുന്നവര്‍  സമ്പന്നരാണെന്നും കേന്ദ്രമന്ത്രി  അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അഭിപ്രായം തന്നെയാണോ ബി.ജെ.പി കേരള നേതൃത്വത്തിനെന്ന് ഭുവനചന്ദ്രന്‍ ചോദിച്ചു. കേരളത്തില്‍ ബി.ജെ.പിയുടെ കക്കൂസ് രാഷ്ട്രീയം വിലപോവില്ല കേന്ദ്രസര്‍ക്കാറിന്റെ വിലക്കയറ്റവും ജനദ്രോഹ നയങ്ങളും തിരഞ്ഞെടുപ്പില്‍ തുറന്നുകാട്ടുമെന്നും ഭുവനചന്ദ്രന്‍ പറഞ്ഞു. 




Views: 1477
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024