തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം.മണി പ്രതിയായി തുടരും. മണി നല്‍കിയ വിടുതല്‍ ഹര്‍ജി തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. 1982 ല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബിയെ മണി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനക്കൊടുവില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ മണി രണ്ടാം പ്രതിയാണ്. കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, എ.കെ. ദാമോദരന്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ആവശ്യം ശരിവച്ചാണ് കോടതി കേസില്‍ ഇവരെയും പ്രതി ചേര്‍ത്തത്. പാമ്പുപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികള്‍.