NEWS01/12/2016

ശമ്പളവും പെൻഷനും ഇന്ന് കിട്ടും പക്ഷെ, 24000 മാത്രം

ayyo news service
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഒന്നാം തീയതി തന്നെ ബാങ്ക് അക്കൌണ്ടുകളിലെത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ജീവനക്കാരുടെ അക്കൌണ്ടുകളിലേക്ക് ശമ്പളം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.  എന്നാല്‍ ജീവനക്കാര്‍ക്ക് അക്കൌണ്ടില്‍ നിന്ന് ആഴ്ചയില്‍ 24,000 രൂപമാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഐസക്ക് .

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 2400 കോടിരൂപയുടെ കറന്‍സി ആവശ്യമാണ്. ഇത് ബാങ്കുകളിലെത്തിക്കാന്‍ ആര്‍ബിഐ നടപടി സ്വീകരിക്കും. ട്രഷറികളില്‍ കൂടി ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ 1200 കോടിരൂപ ആവശ്യമാണ്. ഇതില്‍ 1000 കോടി നാളെ ലഭ്യമാക്കാം എന്ന് ആര്‍ബിഐ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബാക്കി അടുത്ത ആഴ്ച അനുവദിക്കും.  ഒന്നാം തീയതി ഉച്ചയോടെയോ ഉച്ചയ്ക്ക് ശേഷമോ പണം വിതരണം ചെയ്യാന്‍ സാധിക്കും.  ട്രഷറികളില്‍ നിന്നും 24,000 രൂപ വരെ മാത്രമേ വിതരണം ചെയ്യൂ. ഇതിനായി സംസ്ഥാനത്തെ ട്രഷറികളിലേക്ക് ഒന്നാം തീയതി തന്നെ പണം എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഐസക്ക് പറഞ്ഞു.


Views: 1540
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024