HEALTH23/06/2015

സീറോളജി ലാബ് രക്ത പരിശോധനക്ക് പൂര്ണ സജ്ജം

ayyo news service
തിരുവനനതപുരം:പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായ ജില്ലാ സീറോളജി ലാബില്‍ രക്തപരിശോധനയ്ക്കുള്ള സൗകര്യം ലഭ്യമാണ്. 

ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ലാബില്‍ ഡെങ്കിപ്പനി, എലിപ്പനി, ചികുന്‍ഗുനിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ചെള്ളുപനി, മലമ്പനി, പ്ലേറ്റ്‌ലെറ്റ് കൗണ്ട് എന്നിവ കണ്ടുപിടിക്കുന്നതിനുള്ള രക്തപരിശോധന നടത്തും. 

രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് നാലുവരെയാണ് പ്രവര്‍ത്തനസമയം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലാബില്‍ സാമ്പിളുകള്‍ സ്വീകരിക്കും. റിപ്പോര്‍ട്ട് ഓണ്‍ലൈനായി അതത് ആശുപത്രികളിലേക്ക് അയക്കും. 

ബി.പി.എല്‍ രോഗികള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ലാബിന്റെ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 

Views: 2412
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024