CINEMA31/03/2015

ചലച്ചിത്രാസ്വാദന റസിഡന്‍ഷ്യല്‍ ക്യാമ്പ്

ayyo news service

തിരു: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അഞ്ചു ദിവസത്തെ ചലച്ചിത്രാസ്വാദന റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കും. അഭിനയം, തിരക്കഥ, സംവിധാനം, ഫോട്ടോഗ്രാഫി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും സാങ്കേതിക വിദഗ്ധരുമായി സംവേദിക്കുകയും ചെയ്യുന്ന രീതിയിലാണ് ക്യാമ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 25 മുതല്‍ 29 വരെയാണ് ക്യാമ്പ്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം 100 രൂപയുടെ ഡി ഡി യും ബയോഡേറ്റയും സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഏപ്രില്‍ 15 നകം സമര്‍പ്പിക്കണം.

അപേക്ഷകര്‍ ബയോഡേറ്റയോടൊപ്പം അഭിനയം/തിരക്കഥസംവിധാനം/ഫോട്ടോഗ്രാഫി എന്നീ മേഖലയില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് രണ്ട് പുറത്തില്‍ കവിയാത്ത കുറിപ്പോ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷഫോറം  അക്കാദമി വെബ്‌സൈറ്റിലും, അക്കാദമിയടെു ഓഫീസിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും ലഭ്യമാണ്. വിശദ വിവരങ്ങള്‍ 04712310323, 2312214, 8281207927 എന്നീ നമ്പരുകളില്‍ ലഭിക്കും.

Views: 2010
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024