CINEMA11/11/2015

ഐ എഫ് എഫ് കെയിലെ മികച്ച ചിത്രങ്ങളുമായി ടൂറിംഗ് ടാക്കീസിന്റെ കേരളയാത്ര

ayyo news service
തിരുവനന്തപുരം:ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വരവറിയിച്ച് നവംബര്‍ 15 മുതല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ടൂറിംഗ് ടാക്കീസ് കേരളത്തിലെ എല്ലാ ജില്ലകളിലും ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തും.

മുന്‍ഫെസ്റ്റിവലുകളില്‍ സുവര്‍ണ്ണചകോരം ലഭിച്ച ചിത്രങ്ങളാണ് ടൂറിംഗ് ടാക്കീസ് ഫെസ്റ്റിവലില്‍ പ്രദര്‍പ്പിക്കുന്നത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റിന്റേയും സഹകരണത്തോടെ നടത്തുന്ന ഫെസ്റ്റിവലിന് കാസര്‍ഗോഡ് മുതല്‍ പാറശ്ശാലവരെയുള്ള പ്രസ്‌ക്ലബ് ഹാളുകളാണ് വേദിയാകുന്നത്.

നവംബര്‍ 15 ന് കാസര്‍ഗോഡ് പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ശ്രീ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ടൂറിങ് സിനിമാ ഫെസ്റ്റിവല്‍ ഫ്ലാഗോഫ് ചെയ്യും.

അക്കാദമി എക്‌സിക്യൂട്ടീവ് അംഗമായ ശ്രീ ആര്യാടന്‍ ഷൗക്കത്ത്, കാസര്‍ഗോഡ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ശ്രീ സണ്ണി ജോസഫ്, സെക്രട്ടറി ശ്രീ പി. രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ പങ്കെടുക്കും.

ഡിസംബര്‍ രണ്ടാം തീയതി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ ടി. രാജീവ്‌നാഥിന്റെ അധ്യക്ഷതയില്‍ പാറശ്ശാലയില്‍ ടൂറിംഗ് ടാക്കീസിന് സ്വീകരണം സംഘടിപ്പിക്കും.

ഡിസംബര്‍ മൂന്നാം തീയതി തിരുവനന്തപുരം മാനവീയം വീഥിയില്‍ നടക്കുന്ന പൊതു പ്രദര്‍ശനത്തോടെ ഫെസ്റ്റിവല്‍ സമാപിക്കും.


Views: 1780
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024