CINEMA09/11/2015

ഐ എഫ് എഫ് കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 15 മുതൽ

ayyo news service
തിരുവനന്തപുരം:ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 15 ലേക്ക് മാറ്റി .  പ്രധിനിധികൾക്ക് സീറ്റ് റിസർവേഷൻ സൗകര്യമൊരുക്കാനാണ് തീയതി നീട്ടിയതെന്നാണ് ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം. 

നിശ്ചിത എണ്ണം സീറ്റുകളിൽ ഈ വര്ഷം എസ എം എസ് വഴി സീറ്റ് റിസർവേഷൻ ചെയ്യാനുള്ള സംവിധാനമുണ്ടാക്കും. ശാസ്തമംഗലത്തെ അക്കാദമി ഓഫീസിലും പനവിളയിലെ അക്കാദമി ലൈബ്രറിയിലും ഡെലിഗേറ്റ് സെല്ലുകൾ തുറക്കും.  ഇവിടെ നേരിട്ട് പണമടക്കാൻ സൗകര്യമുണ്ടാകും.

ഡിസംബര്‍ നാലു മുതല്‍ 11 വരെ 13 വേദികളിലായി  നൂറ്റെൻപതോളം  ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എണ്പതിലേറെ മികച്ച ലോക സിനിമകളാണ് മേളയ്‌ക്കെത്തുന്നത് കഴിഞ്ഞ വര്‍ഷത്തെപ്പോലെ  ഡെലിഗേറ്റ് ഫീസ് 500 രൂപയായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപ.
Views: 1863
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024