CINEMA26/05/2015

ഇന്ത്യൻ 2 അടുത്ത വര്ഷം

ayyo news service

1996 ൽ തമിഴകത്ത് ഏറ്റവും പണം വാരി സിനിമയായ ഇന്ത്യന് രണ്ടാം ഭാഗം വരുന്നു.   മുൻപ് ഈ ചിത്രം നിര്മിച്ച എ എം രത്നം ഈ വാര്ത്ത സ്ഥിരീകരിച്ചു. 

അദ്ദേഹം തന്നെയാണ് രണ്ടാം ഭാഗവും നിര്മ്മിക്കുക.  കമൽഹാസ്സനും ഷങ്കറും വീണ്ടും ഇന്ത്യന് വേണ്ടി ഒന്നിക്കാൻ തീരുമാനിച്ചതായാണ് വിവരം. 

അങ്ങനെയെങ്കിൽ രണ്ടു പതിറ്റാണ്ടിനു ശേഷം സൂപ്പർ നടനും സംവിധായകനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാകുമിത്‌.  ഇപ്പോൾ രണ്ടുപേരും മറ്റു ചിത്രങ്ങളുടെ പണിപ്പുരയിൽ ആയതിനാൽ അടുത്ത വര്ഷാമേ ഇന്ത്യന്റെ ജോലികൾ ആരംഭിക്കു.

കമൽഹാസ്സൻ ഇരട്ട വേഷത്തിൽ അഭിനയിച്ച ചിത്രം തമിഴ് സിനിമ ചരിത്രത്തിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ഷങ്കറിനെ സുപ്പെര് സംവിധായക പദവിലെക്കുയർത്തിയതും ഇന്ത്യൻ ആയിരുന്നു. 

വിദേശ ഭാഷ സിനിമകളുടെ വിഭാഗത്തിൽ 1996 ൽ അക്കാദെമി അവാർഡിനായി   രാജ്യം  നാമനിര്ദ്ദേശം ചെയ്തതും ഇന്ത്യനെ ആയിരുന്നു.

Views: 1893
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024