CINEMA19/03/2016

സുവര്‍ണ ക്ഷേത്രം ഇനി സിനിമകളിൽ കാണില്ല

ayyo news service
ഛണ്ഡീഗഡ്: അമീര്‍ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം രംഗ ദേ ബസന്തി, ഷാരൂഖ് ഖാന്റെ രബ്‌നേ ബനാ ദി ജോഡി എന്നിവ ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് വേദിയായ  സുവര്‍ണ ക്ഷേത്രം ഇനി സിനിമകളിൽ കാണില്ല. സിക്കുകാരുടെ ആരാധന കേന്ദ്രമായ സുവര്‍ണ ക്ഷേത്രത്തിലും പരിസരത്തും സിനിമാ ഷൂട്ടിംഗ് നിരോധിച്ചു. ക്ഷേത്രത്തിന്റെ മേല്‍നോട്ടക്കാരായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) യാണ് ഷൂട്ടിംഗിന് നിരോധം ഏര്‍പ്പെടുത്തിയത്.

സിനിമകള്‍ക്കു നിരോധം ഏര്‍പ്പെടുത്തിയെങ്കിലും മതപരമായ ഷൂട്ടിംഗുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും അനുമതി നല്‍കുമെന്ന് എസ്ജിപിസി പ്രസിഡന്റ് അവ്താര്‍ സിംഗ് മക്കാര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് ഷൂട്ടിംഗിന് നിരോധനം ഏര്‍പ്പെടുത്താന്‍ എസ്ജിപിസി തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Views: 2226
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024