BOOKS26/09/2016

കൃഷിയെ തൊട്ടിട്ടില്ല, തൊട്ടാൽ പൊള്ളില്ല:കൃഷി മന്ത്രി

ayyo news service
തിരുവനന്തപുരം:കൃഷിയെ നമ്മളാരും തൊട്ടിട്ടില്ല.  തൊടാനും പോയിട്ടില്ല.  ലാഭം മാത്രം നോക്കി കൃഷി ചെയ്യാനും പാടില്ല എന്ന് കൃഷി മന്ത്രി വി എസ സുനിൽ കുമാർ പറഞ്ഞു.  കൃഷി ജാഗരൺ മലയാളം പതിപ്പിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  കൃഷി ജാഗരൺ മാനേജിംഗ്‌ എഡിറ്റർ എം സി ഡൊമനിക് സ്വാഗത പ്രസംഗത്തിൽ കൃഷി പൊള്ളും എന്ന് പരാമര്ശിച്ചതിനുള്ള മറുപടി ആയിരുന്നു അത്.

ഇന്ന് കൃഷിയെ സ്പർശിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ജനങ്ങൾ മനസിലാക്കിയിരിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. കൃഷി ജാഗരൺ മലയാളം പതിപ്പ് മന്ത്രി കൃഷി ഡയറക്ടർ ബിജു പ്രഭാകറിനു നൽകി പ്രകാശനം നിർവഹിച്ചു.  പ്രസ്തുത ചടങ്ങിൽ കൃഷി ഉത്പാദക കമ്മീഷണർ രാജുനാരായണസ്വാമി അധ്യക്ഷം വഹിച്ചു.  കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ:പി രാജേന്ദ്രൻ, കൃഷി ജാഗരൺ സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ അജിത് കുമാർ വി ആർ എന്നിവർ സംസാരിച്ചു.

ഇംഗ്ലീഷ്,ഹിന്ദി ,പഞ്ചാബി,ഗുജറാത്തി,മറാത്തി,തെലിങ്ക്,തമിഴ് തുടങ്ങിയ 11 ഭാഷകളിൽ 21 എഡിഷനുകളിലായി 21 സംസ്ഥാനത്ത് കൃഷി ജാഗ്രണിന് സാന്നിധ്യമുണ്ട്.

Views: 2045
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024