ARTS19/01/2017

നിശാഗന്ധി പുരസ്‌കാരം ഭാരതി ശിവജിക്ക്

ayyo news service
തിരുവനന്തപുരം:ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്‌കാരം സുപ്രസിദ്ധ മോഹിനിയാട്ടം നര്‍ത്തകി ഭാരതി ശിവജിക്ക്. 1,50,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം ജനുവരി ഇരുപതിനു കനകക്കുന്നില്‍  നിശാഗന്ധി ഫെസ്റ്റിവല്‍ ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സമ്മാനിക്കും.

നാലു പതിറ്റാണ്ടായി മോഹിനിയാട്ടം ഉപാസകയായ ഭാരതി ശിവജി രംഗകല എന്ന നിലയിലും നൃത്ത രൂപത്തിന്റെ സൂക്ഷ്മതകളിലും നിരവധി സംഭാവനകളും നവീകരണ ശ്രമങ്ങളും നടത്തിയിട്ടുള്ള കലാകാരിയാണ്. മോഹിനിയാട്ടം എന്ന നൃത്തരൂപത്തില്‍ ആകൃഷ്ടയായി 1970കളിലാണ് ഭാരതി ശിവജി കേരളത്തിലെത്തുന്നത്. സെന്റര്‍ ഫോര്‍ മോഹിനിയാട്ടം സ്ഥാപകയായ ഭാരതി ശിവജി പത്മശ്രീ പുരസ്‌കാരം,സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.  ആര്‍ട്ട് ഓഫ് മോഹിനിയാട്ടം, മോഹിനിയാട്ടം പുസ്തകങ്ങളുടെ  സഹരചയിതാവ് കൂടിയാണ്.

Views: 2032
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024